പ്രണയം അതിനെ നിര്‍വചിക്കാന്‍ കഴിയുമൊ?
ഇല്ല !
ശരിയായരീതിയില്‍ ഇതുവരെ ആര്‍ക്കും നിര്‍വചിക്കാന്‍ പറ്റാത്ത അനുഭവം
അല്ലങ്കില്‍ അനുഭൂതി......
എന്നിരുന്നാലും ലളിതമായ ഭാഷയില്‍ നമ്മുക്ക് ഇങനെ നിര്‍വചിക്കാം,
ഒരുവസ്തു വിനോടൊ വിഷയതോടൊ പ്രതിഭാസതോടൊ ഉള്ള വര്‍ധിച്ച അഭിനിവേശമാണ് പ്രണയം
അത് ഒരു സ്വകാര്യ അനുഭവം കൂടിയാണ്. ഇങനെ ഒന്നും അല്ല വളരെ വിശാലമായ അര്‍ത്ഥങളും പ്രണയത്തിനു കല്‍പ്പിക്കാവുന്നതാണ്. ഞാന്‍ എന്ന സത്തയെ പൂര്‍ണ്ണമായി അര്‍പ്പിക്കുന്നതാണ് പ്രണയം, പ്രണയം വാത്സല്യമാണ് പ്രണയം സ്നേഹമാണ്അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ “രണ്ട് ശരീരങളിലായി ഒരേ ആത്മാവു നിലനില്‍ക്കുന്ന സവിശേഷമായ അവസ്ഥ”. എത്ര മനോഹരമായാണ് അരിസ്റ്റോട്ടില്‍ പ്രണയത്തെ നിര്‍വചിച്ചിരിക്കുന്നത്. ഇനിനാന് ഒരു ചോദ്യം ചോദിക്കട്ടെ നമ്മുടെ ഇടയില്‍ പ്രണയിക്കാത്തവരായി ആരുണ്ട്?
ആരെയും നമ്മുക്ക് കാണാന്‍ കഴിയുക ഇല്ല. കാരണം പ്രണയം നമ്മുടെ മനസ്സിന്റെ സവിശേഷമായ ഒരു അവസ്ഥകൂടിയാണ്.ശസ്ത്രീയമായി പ്രണയത്തെ വിശകലനം ചെയ്യുകയാണ് എങ്കില്‍. തലച്ചോറില്‍ ഫിറമോണുകള്‍, സോപമാനുകള്, സെറാടോണ്‍ തുടങിയ ഹോര്‍മോണുകളാണ് തലച്ചോറിനെ പ്രണയത്തെ പ്രയരിപ്പുക്കുന്നത്. ഇത്തരത്തില്‍ ദൈവം തന്നെ മനുഷ്യശരീരത്തില്‍ പ്രണയത്തിന് അനുക്കൂലമായ ഗടകങള് ചെയ്ത് വെച്ചിരിക്കുന്നു പിന്നെ എങനെ മതങള്‍ക്ക് പ്രണയത്തെ എതിര്‍ക്കാന്‍ കഴിയും?. പ്രണയം അത് നടന്ന് കൊണ്ടിരിക്കും എങനെ അതിനെ
കേരള കൌമുദി ലൌജിഹാദ് എന്ന് വിളിചപ്പോള്‍ എതിര്‍ക്കാന്‍ പലരും ഉണ്ടായി
ATHIL നിന്ന് തന്നെ മനസിലാക്കാം പ്രണയത്തെ പ്രണയിക്കുന്നവര്‍ കുറെ പേരുണ്ട് എന്ന് .പ്രണയംഅത് നല്ലതിനായി മാത്രം ഉള്ളതിന്നു ആണ് പ്രണയം ഒരിക്കലും മതത്തില്‍ കലര്തരുട് മനസ്സ് എന്നമാന്ത്രികന് നമ്മുക്ക് ഒരുക്കിത്തരുന്ന ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് പ്രണയം. ഏകന്തതയില്‍ നിന്നും ഏകാന്തതയുടെ മടുപ്പില്‍ നിന്നും മനുഷ്യനെ സംരക്ഷിക്കുന്ന കവചം കൂടിയണ് പ്രണയം. ഫ്ഗ്ഗ്ഫ്ഷ് ബ്രൌണിന്റെ അഭിപ്രായത്തില്‍ ഭൂമിയില്‍ പ്രണയം അടര്‍ത്തി മാറ്റിയാല്‍ പിന്നെ അതൊരു ശവപറമ്പാണ്. മൌനം ഗാനമായി പ്രണയത്തില്‍ മാറുന്നു അല്ലങ്കില്‍ നിശബ്ദതയിലെ സംഗീതമാണ് പ്രണയം. മരിഭൂമിയില്‍ മഴ തിമിര്‍ത്ത് പെയ്യും പോലെ പ്രണയം നെഞ്ചില്‍ തിമിര്‍ത്ത് പെയ്യും. ജോസഫ് ക്രോസ്മന്റെ അഭിപ്രായത്തില്‍ സംഗീതത്തിലെക്ക് സമന്വയിക്കുന്ന സൌഹ്രതമാണ് പ്രണയം.ഒരാള്‍ തന്റെ എല്ലാകുറവുകളും കുറ്റവുംകൊണ്ട് അപകര്‍ഷതാ ബോധത്തില്‍ നിരാഷനായി നില്ക്കുംമ്പോള് അയാളുഎല്ലാകുറവുകളും മറന്ന്
ഒരായിരം സ്വപ്പ്നങള് നിനക്കായി താലോലിച്ച മയില്‍പ്പീലി തുണ്ടുകള്‍ നല്കാന് കഴിയാതെ മനസ്സില്‍ കൊണ്ട് നടന്നിട്ടും ചിലപ്പോള്‍ സൂചനകള്‍ നല്‍കിയിട്ടും എനിക്കായില്ല പറയാന്‍, ഇങനെ എത്രകാമുക ഹ്രിദയങള് ഉണ്ട്. ഇവിടെ നമ്മളില്‍ പ്രണയിക്കാത്തവരായി ആരും ഉണ്ടാവില്ല.
കൂടുതലും പറയാന്‍ മറന്ന അല്ലങ്കില്‍ കഴിയാഞ പ്രണയിതാക്കളാണ് നമ്മളില്‍ ഭൂരിഭാഗവും.
‘ആരാദ്യം പറയും ആരാദ്യം പറയും പറയാതിനി വയ്യ പറയാനും വയ്യ’ മഴ എന്ന ചിത്രത്തിലെ ഈഗാനം പറയാന്‍ നറന്ന പ്രണയിതാവിന്റെ മാനസ്സികാവസ്ഥയെ സൂചിപ്പിക്കുന്നു.
എന്നാലും കവിപാടിയതുപോലെ ‘നൂറ് വര്‍ഷങള്‍ക്ക് മുമ്പ് നിന്നെ നാന് പ്രണയിച്ചു ഇന്നും നാന് പ്രണയിക്കുന്നു ഇനിയും നിന്നെനാന് പ്രണയിക്കും’. എന്റെ പ്രണയം മുഴുവന്‍ നിന്നില്‍ നിന്ന് ഒന്നും ആഗ്രഹിക്കതെയും പ്രതീക്ഷിക്കാതെയുംപക്വപ്രണയംജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം പ്രണയം ആണ് എന്ന് നാന് പറഞല്ലോ. എന്നാല്‍ അത് ശ്രദ്ദയോടെ കൈകാര്യം ചെയ്യ്തില്ലങ്കില്‍ തകര്‍ന്ന് പോവും. ഒരു പളുങ്ക് പാത്രമാണ് പ്രണയം വിവേകത്തിനാണ് ഇവിടെസ്ഥാനം. ഖലീല്‍ ജിബ്രാന് പറഞതുപോലെ സംശയവും പ്രണയവും ഒരുമിച്ച് പോവില്ലലോകപ്രശസ്ത മനശാസ്ത്രഞനായ എലൈ ഹാറ്റ്ഫീല്സ് പ്രണയം രണ്ട്തരം ഉണ്ട് എന്ന് നിര്‍വചിക്കുന്നു. ഒന്നാമത്തെത് കംപാഷണെറ്റ് അഥവാ വിചാരപ്രണയം പരസ്പര ബഹുനത്താലും തിരിച്ചറിവിലും ഉടലെടുക്കുന്ന പക്വ പ്രണയമാണ് ഇത്. രണ്ടാമതായി പാഷണേറ്റ് അഥവാ വികാരപ്രണയമാണ് തീവ്രമായ അഭിനിവേശവും ലൈഗികതാല്പര്യവും ചേര്‍ന്ന് രൂപം കൊള്ളുന്ന അപക്വ പ്രണയമാണിത്. ഇതിന് നിലനില്‍പ്പ് വളരെ കുറവായിരിക്കും.പ്രണയം നിലനിര്‍ത്തുക എന്നതും ശ്രമകരമായ പണിയാണ്. ബന്ധങളില്‍ കലരുന്ന അവനവനിസവും മടിയും പ്രണയത്തെ തകര്‍ക്കുന്നു. ജീവിതതിരക്കുകള്‍ വര്ദ്ദിക്കുംമ്പോള് ബന്ധങള് നിലനിര്‍ത്തുവാന്‍ കഴിയുന്നില്ല. ഇങനെയുള്ള സന്ദര്ഭങളില് പ്രണയം തിരിച്ച് പിടിക്കുവാനായി ഒന്ന് തിരിഞ് ചിന്തിക്കുകയും ആദ്യമായി പ്രണയിതാവിനെ കണ്ടുമുട്ടിയ സന്ദര്‍ഭവും പ്രണയത്തിന്റെ ആദ്യകാല അനുഭവും ഒന്ന് കൂടി ആവര്‍ത്തിക്കുവാനുള്ള സംവിധാനം ഉണ്ടാക്കുക. തന്റെ ഇണക്ക് ഇഷ്ടപ്പെട്ടത് ചെയ്യുകയും അത് ആവര്‍ത്തിക്കുകയും ചെയ്യുക. പണത്തിനും ജോലിക്കും മാത്രമല്ല ജീവിതത്തില്‍ സ്ഥാനം ബന്ധങള്ക്കും സ്ഥാനം ഉണ്ട്.ആന്റണി മരിച്ചു എന്ന്കെട്ടപ്പോള് ആത്മഹത്യ ചെയ്യ്ത ക്ലിയോപാട്ട്രയും. പിറാമസ് മര്‍ക്കുന്നത് കണ്ട് ആത്മഹത്യ ചെയ്യ്ത തിസ്ബയും. ട്രയിന്‍ പാളങളിലും കയറുകളിലും പ്രണയം സമര്‍പ്പിക്കുന്ന നമ്മുടെ പ്രണയിതാക്കളും നമ്മുക്ക് ഒരെ ഗണത്തില്‍ പ്പെടുത്താവുന്നതാണ്. എന്നാല്‍ ഇതിന് ഒരുമറുപുറവും ഉണ്ട് മനുഷ്യസഹജമായ നന്മയും തിന്മയും പ്രണയത്തിലും ഉണ്ട്. തന്റെ പ്രണയിതാവിനാല് വഞ്ചിക്കപ്പെടുന്നതും നമ്മുക്ക് കാണുവാണുവാന് സാധിക്കുന്നു. ലൈല മജ്നൂനെ തഴഞ് മറ്റൊരുവനെ വിവാഹം കഴിക്കുന്നതും. തനിക്ക് വ്യാമോഹങളില്ല എന്ന് പറഞ്കൊണ്ട് ജീവിതത്തിന്റെ സുഖങള്‍ ആസ്വതിക്കാനായി രമണനെ ചന്ദിക തള്ളിപറയുന്നതും ഇതിന് ഉദാഹരണങളാണ്എന്ത് എല്ലാം ആണെങ്കിലും പ്രണയം എന്നത് ആത്മാവ് വൈവിദ്യങള്‍ വെടിഞ് ഒരേഈണത്തിലും താളത്തിലും രണ്ട് ശരീരങളൈലായി കിടക്കുന്നു.
ആലയനത്തില് ഒരാത്മാവ് മറ്റെ ആത്മാവിനു വേണ്ടി ദുഖിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. അതില്‍ അനുരാഗം മാംസനിബദ്ദമല്ല രണ്ട് ആത്മാക്കള്‍ തമ്മിലുള്ള ലയനമാണ് സംഭവിക്കുന്നത്. നാന് അടുത്തകാലത്ത് പത്രത്തില്‍ വായിച്ച ഒരു സംഭവം പറയട്ടെ ഗസ്സയില്‍ ഒറ്റപ്പെട്ട് കഴിയുന്ന തന്റെ കാമുകന് അഹമ്മദിന്റെ അടുത്ത് വരാനായി മാഹിയ എന്ന പെണ്‍കുട്ടി ഇസ്രായെല്‍ ടാങ്കറുകളെയും ക്ലസ്റ്റര്ബോംബ്കളെയും വകവെക്കതേ മണ്ണിനടിലൂടെ ഉള്ള തുരങ്കത്തില്‍ കൂടി മരണം മുന്നില്‍ കണ്ട് കൊണ്ട് തന്റെകാമുകന് അഹമ്മതിന്റെ അടുത്ത് എത്തിയ സംഭവം. യഥാര്തത്തില് പ്രതികൂലമായ സാഹചര്യങള് പ്രണയതീവ്രത വര്ദ്ദിപ്പിക്കുകയെ ഉള്ളു.